വിദ്യാർത്ഥികളുടെ നൂതന സാങ്കേതിക, രംഗത്തെ മികവ് പ്രകടിപ്പിക്കുന്നതിനും സാങ്കേതിക പ്രായോഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി പൊതുസമൂഹത്തിലെത്തിക്കുന്നതിനുമായി ജനുവരി 7,8 തിയ്യതികളിലായി "TECHXPO 2K25" എന്ന പേരിൽ ചെർപ്പുളശ്ശേരി മലബാർ പോളിടെക്നിക് ക്യാമ്പസിൽ ശാസ്ത്ര സാങ്കേതിക പ്രദർശനം സംഘടിപ്പിച്ചു.
ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രിസ് മാനേജിങ് ഡയറക്ടർ കെ. ലക്ഷ്മിനാരായണൻ.
ഉദ്‌ഘാടനം ചെയ്തു. സ്ഥാപനത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് & മെഷീൻ ലേർണിങ്, മെക്കാനിക്കൽ, സിവിൽ , ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്സ് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന പ്രൊജക്റ്റുകളാണ് പ്രദർശിക്കപ്പെട്ടത്.
വിവിധ പോളിടെക്‌നിക് ,
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്‌കിൽ ടെസ്റ്റുകളും ഉണ്ടായിരുന്നു. അമ്പതിൽപ്പരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമായി
നാലായിരിത്തോളം വിദ്യാർത്ഥികളും, പൊതുജനങ്ങളും പ്രദർശന നഗരിയിലെത്തി.
കൂടാതെ വിവിധ ഇൻഡസ്ട്രികളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും പ്രദർശനം കാണാൻ എത്തിയിരുന്നു.