phone 0466 2281015 / 2281016

email mainoffice@malabarpoly.com

Admission

ADMISSION: IMPORTANT NEWS

2025-26 അധ്യയന വർഷത്തേക്കുള്ള പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

* അലോട്ട്മെന്റും റാങ്കും പരിശോധിക്കുക: www.polyadmission.org സന്ദർശിച്ച് ആപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ എന്നിവയിലേതെങ്കിലും ഒന്നും ജനന തീയതിയും നൽകി 'Check your allotment', 'Check your Rank' ലിങ്കുകൾ വഴി പരിശോധിക്കാവുന്നതാണ്.
* ആദ്യ ഓപ്ഷൻ ലഭിച്ചവർ: അലോട്ട്മെന്റ് ലഭിച്ച കോളേജിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ച് പ്രവേശനം നേടുക. ഇത് ചെയ്യാത്ത പക്ഷം അലോട്ട്മെന്റ് റദ്ദാകും.
* നിലവിലെ അലോട്ട്മെന്റിൽ തൃപ്തരായവർ (ഒന്നാമത്തെ ഓപ്ഷൻ അല്ലെങ്കിലും): അലോട്ട്മെന്റ് ലഭിച്ച കോളേജിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ച് പ്രവേശനം നേടാം.
* ഉയർന്ന ഓപ്ഷനുകൾക്കായി കാത്തിരിക്കുന്നവർ (നിലവിലെ അലോട്ട്മെന്റ് നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ): ഏറ്റവും അടുത്തുള്ള ഏതെങ്കിലും ഗവൺമെന്റ്/എയ്ഡഡ്/IHRD/CAPE പോളിടെക്‌നിക്കുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (വെരിഫിക്കേഷന് ശേഷം തിരികെ ലഭിക്കും) ഹാജരായി രജിസ്റ്റർ ചെയ്യണം. ഇവർ രണ്ടാമത്തെ അലോട്ട്‌മെന്റിൽ പ്രവേശനം നേടണം. അല്ലാത്തപക്ഷം അലോട്ട്‌മെന്റ് റദ്ദാകും.
* നിലവിലെ അലോട്ട്മെന്റിൽ താൽപര്യമില്ലാത്തവരും ഉയർന്ന ഓപ്ഷൻ മാത്രം പരിഗണിക്കുന്നവരും: ഇപ്പോൾ ഒന്നും ചെയ്യേണ്ടതില്ല. ഇവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും.
* ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ഒഴിവാക്കാനും: അഡ്മിഷൻ പോർട്ടലിലെ "PARTIAL CANCELLATION/ RE-ARRANGEMENT OF OPTIONS" ലിങ്കിലൂടെ സാധിക്കും.

പ്രധാന തീയതി: പ്രവേശനം നേടാനോ രജിസ്റ്റർ ചെയ്യാനോ താൽപ്പര്യമുള്ളവർ ജൂൺ 30 ന് വൈകിട്ട് 4 മണിക്ക് മുമ്പ് നടപടികൾ പൂർത്തിയാക്കണം.
---
കൂടുതൽ വിവരങ്ങൾക്ക്: 7025141555, 8606102786.